അധിക ശമ്പളം തിരികെ കൊടുക്കണമെന്ന് മസ്ക്കിന്‍റെ എക്‌സ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 15, 2024
- 1 min read

പിരിച്ചുവിടപ്പെട്ട ജോലിക്കാർക്ക് ജോലി പോയതിന് പുറമെ ഇരട്ടി പ്രഹരമാണ് സമൂഹമാധ്യമ ഭീമനായ എക്‌സ് ഏൽപ്പിക്കുന്നത്. ഇലോൺ മസ്ക്കിന്‍റെ കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ കോവിഡിനെ തുടർന്നും അതിനു ശേഷവും പിരിച്ചുവിട്ടു. അവരിൽ പലരും യഥാർത്ഥ ശമ്പളത്തിലും കൂടുതൽ കൈപ്പറ്റിയെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. അധിക തുക എത്രയും വേഗം തിരിച്ചു നൽകണമെന്നും കമ്പനി ആവശ്യപ്പെടുന്നു. അമേരിക്കൻ ഡോളർ ആസ്ത്രേലിയൻ ഡോളറിലേക്ക് കൺവെർട്ട് ചെയ്തപ്പോഴുള്ള പിശക് മൂലം പല മുൻ ജീവനക്കാർക്കും അർഹിക്കുന്നതിലും കൂടുതൽ തുക ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
തൊഴിലിടത്തെ പല നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നുവെന്ന അനവധി ആരോപണങ്ങൾ ഇലോൺ മസ്ക്കിന്‍റെ കമ്പനി നേരിടുന്നുണ്ട്. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നാണ് പിരിച്ചു വിടപ്പെട്ട ജീവനക്കാർ പറയുന്നത്. ട്വിറ്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സുപ്രസിദ്ധ കമ്പനി 2022 ലാണ് ഇലോൺ മസ്ക്ക് വാങ്ങി പേര് മാറ്റി എക്‌സ് എന്നാക്കിയത്.










Comments