top of page

"അണുബോംബ്" ഭീഷണി - ഡൽഹി എയർപോർട്ടിൽ രണ്ട് പേർ അറസ്റ്റിൽ

  • പി. വി ജോസഫ്
  • Apr 8, 2024
  • 1 min read

ree

New Delhi: സുരക്ഷാ പരിശോധനക്കിടെ തങ്ങളുടെ പക്കൽ അണുബോംബ് ഉണ്ടെന്ന് പറഞ്ഞ രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അകാസ എയർലൈനിൽ പോകേണ്ട രണ്ട് യാത്രക്കാരാണ് IGI വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ ക്ഷുഭിതരായി ഭീഷണി മുഴക്കിയത്. നേരത്തെ പരിശോധന കഴിഞ്ഞ അവരെ ബോർഡിംഗിന് മുമ്പ് വീണ്ടും പരിശോധിച്ചതിനെ അവർ ചോദ്യം ചെയ്തു. സെക്യൂരിറ്റി പ്രോട്ടോക്കോൾ അനുസരിച്ചാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും അവർ വഴങ്ങിയില്ല. IPC 182, 505 വകുപ്പുകൾ അനുസരിച്ച് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

വിശദമായ പരിശോധനകൾക്ക് ശേഷമാണ് മറ്റ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്.

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശികളായ ജിഗ്നേഷും കശ്യപ് കുമാറുമാണ് അറസ്റ്റിലായത്. ബിസിനസ് ആവശ്യങ്ങൾക്കായി അവർ ഡൽഹിയിലെ ദ്വാരകയിൽ വന്നതാണെന്ന് വ്യക്തമായി. പിന്നീട് അവരെ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ അന്വേഷണം തുടരുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page