top of page

അഡ്വ. ഡോ. കെ. സി. ജോർജിനെ ആദരിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 7
  • 1 min read
ree

2025 നവംബർ 6-ന്, ദേശീയ കാൻസർ അവബോധ ദിനാചരണത്തിന്റെ ഭാഗമായി, ന്യൂഡൽഹിയിലെ എയിംസ് (AIIMS) വേദിയിൽ,

ദീപാലായയുടെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ അഡ്വ. ഡോ. കെ. സി. ജോർജിനെ ആദരിച്ചു.


സർവൈക്കൽ കാൻസർ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, 9 മുതൽ 15 വയസ്സുവരെയുള്ള 800-ലധികം പെൺകുട്ടികൾക്ക് പ്രതിരോധ വാക്സിനേഷൻ സൗകര്യമൊരുക്കുന്നതിനും നൽകിയ അതുല്യമായ സംഭാവനയ്ക്കാണ് ഈ ബഹുമതി ലഭിച്ചത്.


ഡോ. ജോർജ് കാൻസറിന്റെ അവസാനഘട്ടത്തിൽ കഴിയുന്ന നിരവധി രോഗികൾക്ക് പാലിയേറ്റീവ് കൗൺസിലിംഗ്, സാമ്പത്തിക, സാമൂഹിക, മനശാസ്ത്ര പിന്തുണ തുടങ്ങിയവ നൽകി, അവർക്ക് ഈ രോഗത്തെ ധൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തി.


ദീപാലായയുടെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി, ഡോ. ജോർജ് വാക്സിനേഷൻ ക്യാമ്പുകൾ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കാൻസർ വിഭാഗത്തിൻ്റെ സഹായത്തോടെ ദീപാലായ സ്കൂളുകളിലും വിവിധ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിലുമാണ് സംഘടിപ്പിച്ചത്, കൂടാതെ സ്ത്രീകൾക്കായി ബോധവൽക്കരണ പരിപാടികളും ആരോഗ്യസംരക്ഷണ ക്യാമ്പുകളും നടപ്പാക്കി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page