top of page

WWE റിംഗിലെ ആവേശമായ ഹൾക്ക് ഹോഗൻ അന്തരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 24
  • 1 min read
ree

പ്രൊഫഷണൽ റെസ്‍ലിംഗിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച് 1980 കളിലും 90 കളിലും ആരാധക ലക്ഷങ്ങളുടെ ഹരമായി മാറിയ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. അമേരിക്കയിൽ ഫ്ലോറിഡയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചതെന്ന്, അദ്ദേഹത്തിന്‍റെ മാനേജർ ക്രിസ് വോളോയെ ഉദ്ധരിച്ച് NBC ന്യൂസ് റിപ്പോർട്ട് ചെയ്തു.


സമൂഹ മാധ്യമമായ എക്‌സിലൂടെ WWE അനുശോചനം രേഖപ്പെടുത്തി. ആറ് തവണ WWE ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ അദ്ദേഹം ഏതാനും സിനിമകളിലും ടെലിവിഷൻ ഷോകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page