WMC മലബാർ പ്രോവിൻസ് ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 3
- 2 min read

കോഴിക്കോട് : ഓണാഘോഷത്തിന് ചേവായൂരിലെ ഉദയം ഹോം ഫോർ ട്രാൻസിഷൻ എന്ന സ്ഥാപനം ഇന്ന് സാക്ഷ്യം വഹിച്ചു. ഇവിടത്തെ ഇരുന്നൂറോളം വരുന്ന അന്തേവാസികൾക്കൊപ്പം ഓണസദ്യയുണ്ട് കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കമിട്ടത്.
ജില്ലയുടെ സബ്ബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഭരണാധികാരികൾ വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസിൻ്റെ ഓണാഘോഷത്തിൽ അതിഥിയായെത്തിയത് കൗതുകമായി!
ഓണാഘോഷത്തിന് പിന്നണി ഗായിക സിബല്ല സദാനന്ദൻ്റെയും കോഴിക്കോട് റഹ്‌മത്തിൻ്റെയും പ്രാർത്ഥനാ ഗാനത്തോടെ തുടക്കമായി. ഉദയം സെൻ്റർ സ്പെഷ്യൽ ഓഫീസർ ഡോ: രാഗേഷ് സദസ്സിന് സ്വാഗതം പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് പ്രസിഡൻ്റ് നൗഷാദ് അരീക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് സബ്ബ് കലക്ടർ ശ്രീ.എസ്. ഗൗതംരാജ് IAS ഉദ്ഘാടനം ചെയ്തു. WMC മലബാർ പ്രോവിൻസിൻ്റെ പ്രവർത്തനങ്ങളെ കലക്ടർ മുക്തകണ്ഠം പ്രശംസിച്ചു.

WMC ഇന്ത്യാ റീജ്യൻ ജന: സെക്രട്ടറി ശ്രീ. രാമചന്ദ്രൻ പേരാമ്പ്ര മുഖ്യാതിഥിയായി. പ്രോവിൻസ് ചെയർമാൻ കെ.പി.യു. അലി ഓണസന്ദേശം നൽകി.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ.സുരേഷ് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ ശ്രീ.കെ.പി മനോജൻ , ഡെപ്യൂട്ടി കലക്ടർമാരായ ശ്രീ. ബിജു, ശ്രീ. പുരുഷോത്തമൻ, ശ്രീമതി ജയശ്രീ, ശ്രീമതി ശാലിനി, WMC വനിതാ വിംഗ് നേതാക്കളായ ലളിതാ രാമചന്ദ്രൻ, സാജിത കമാൽ , ഫാത്തിമ രഹന, WMC മലബാർ പ്രോവിൻസ് സെക്രട്ടറി മുർഷിദ് അഹമ്മദ്, കെ.കെ. അബ്ദുസ്സലാം, എന്നിവർ ആശംസകൾ നേർന്നു. WMC യുടെ പ്രവർത്തകരെ ഇവിടത്തെ അന്തേവാസി ശ്രീധരൻ അഭിനന്ദിച്ചു.
രാവിലെ പതിനൊന്ന് മണിയോടെ ഉദയം സെൻററിൽ എത്തിയ WMC പ്രവർത്തകരെ അന്തേവാസികളും ജീവനക്കാരുമൊരുക്കിയ പൂക്കളമാണ് സ്വീകരിച്ചത്. പിന്നീട് WMC പ്രവർത്തകർ തൊട്ടടുത്തുള്ള അഗതി മന്ദിരം സന്ദർശിക്കുകയാണ് ചെയ്തത്. 40 വർഷത്തോളമായി ഇവിടെ താമസിക്കുന്ന കുഷ്ഠരോഗം ഭേദമായവരെ സന്ദർശിച്ച് അവരുമായി സ്നേഹ സൗഹാർദ്ദം നടത്തുകയായിരുന്നു.
അവർക്കാവശ്യമായ ഒരു തുക രക്ഷാധികാരി കെ.കെ. അബ്ദുസ്സലാം അവരെ ഏല്പിച്ചു.
ഉദയം ഹോംകെയറിലെ ഓണാഘോഷങ്ങൾ ഉൾപ്പെടെ, സമൂഹത്തെ സേവിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന മികച്ച സാമൂഹിക ജീവകാരുണ്യ സംരംഭങ്ങൾക്ക് WMC മലബാർ പ്രവിശ്യാ ടീമിനെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ അഭിനന്ദിച്ചു.
മറ്റൊരിടത്ത് താമസിക്കുന്നവർക്കാവശ്യമായ വീട്ടുപകരണങ്ങൾ വനിത വിംഗ് പ്രവർത്തകർ സമ്മാനിച്ചു.
പ്രശസ്ത ഗായകരായ സിബല്ല സദാനന്ദൻ, അജിത് കുമാർ, സുജാത അജിത്, കോഴിക്കോട് റഹ്‌മത്ത്, സലീഷ് ശ്യാം , നൗഷാദ് അരീക്കോട്, ഫിഡൽ അശോക്, അനഘ ഷാജി, മുർഷിദ് അഹമ്മദ്, ഹാഷിം കടാക്കലകം, ഫാരിഷ ഹുസൈൻ, സുബി വാഴക്കാട്,സിന്ധു വിശ്വം, നന്ദകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സെൻററിലെ മുതിർന്ന അംഗത്തിനും ഏറ്റവും ഇളയ അംഗത്തിനും സമ്മാനങ്ങളും സെൻററിലെ ജീവനക്കാർക്ക് ഓണക്കോടിയും സബ്ബ് കലക്ടർ സമ്മാനിച്ചു.
ഉദയം സെൻ്റർ സ്പെഷ്യൽ ഓഫീസറും റിട്ട. ഡെപ്യൂട്ടി കലക്ടറുമായ അനിതകുമാരി നന്ദി പറഞ്ഞു. സബ്ബ് കലക്ടറുമൊത്തുള്ള ഫോട്ടോ സെഷനോടെ ചടങ്ങ് അവസാനിച്ചു.










Comments