top of page

THE REAL WORSHlPPERS എന്ന പുസ്തകം പ്രകാശനം ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 28
  • 1 min read
ree

ഗാന്ധിയൻ ദർശനത്തെ സമകാലിക ലോകരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന THE REAL WORSHlPPERS എന്ന പുസ്തകം ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ബഹു. ആൻ്റോ ആൻ്റണി എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ജെ.എൻ.യുവിൽ നിന്ന് ഗവേഷണ ബിരുദമെടുത്ത ധിഷണാധനനായ എഴുത്തുകാരനും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ ഡോ. സിമ്മി ജോസഫാണ് ഗ്രന്ഥകാരൻ. വൈരം വർദ്ധിച്ചുവരുന്ന സാമൂഹികാന്തരീക്ഷത്തിൽ ഗാന്ധിയൻ ദർശനത്തിന്റെ പ്രസക്തി ഗഹനമായ പഠനത്തിന് വിധേയമാക്കുന്ന പുസ്തകം ഏറെ പ്രയോജനകരമായ വായനയാണ് പ്രദാനം ചെയ്യുന്നത്.


ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി, ഡോ. ബർട്ടൻ ക്ലീറ്റസ്, പ്രൊഫ. പ്രേംകുമാർ, ഡോ. സച്ചിൻ നിർമ്മല നാരായണൻ, ഡോ. പ്രേംചന്ദ്, ഡോ. സുനിൽ ജജാരിയ, ഡോ. ഫായിസ് അഷറഫി, തോമസ് കുറ്റ്വാനിമറ്റം, സ്കറിയ തോമസ് എന്നിവർ പ്രസംഗിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page