SRK യും മകളും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു
- ഫിലിം ഡെസ്ക്
- May 22, 2024
- 1 min read

വിജയത്തിൽ നിന്ന് വൻ വിജയത്തിലേക്ക് കുതിക്കുന്ന താരമാണ് ഷാരുഖ് ഖാൻ. കിംഗ് ഖാൻ എന്ന് ആരാധകർ വാത്സല്യത്തോടെ വിളിക്കുന്ന ഷാരുഖ് "ദി കിംഗ്" എന്ന പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പിലാണ്. SRK യുടെ മകൾ സുഹാന ഖാൻ അരങ്ങേറ്റം കുറിക്കുന്നു എന്നതിനപ്പുറം, അഛനോടൊപ്പം ബിഗ് സ്ക്രീൻ പങ്കിടുന്നു എന്നതാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ഏറ്റവും വലിയ പ്രേക്ഷക കൗതുകം.
SRK യുടെ പല മാസ്റ്റർപീസുകളും ഒരുക്കിയ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 200 കോടി രൂപയുടെ ബജറ്റാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. പഠാൻ, ജവാൻ, ഡൻകി മുതലായ ബ്ലോക്ക്‌ബസ്റ്റർ മൂവികൾക്ക് ശേഷമുള്ള SRK യുടെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കി 2025 ൽ റിലീസ് ചെയ്യാനാണ് പ്ലാൻ.










Comments