SRK യുടെ കിംഗ്: സുഹാനയുടെ അമ്മയായി റാണി മുക്കർജി
- ഫിലിം ഡെസ്ക്
- 13 minutes ago
- 1 min read

ബോളിവുഡിലെ സംസാര വിഷയമായിക്കഴിഞ്ഞ അപ്‍കമിംഗ് മൂവിയാണ് കിംഗ്. ഷാരുഖ് ഖാനോടൊപ്പം മകൾ സുഹാന ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാനയുടെ അമ്മയായി റാണി മുക്കർജിയെ കാസ്റ്റ് ചെയ്തതാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ ന്യൂസ്. ചിത്രത്തിന്‍റെ ഹൃദയം ഈ കഥാപാത്രം ആണെന്നാണ് കഥയുടെ സൂചനകൾ അറിയാവുന്ന അണിയറക്കാർ പറയുന്നത്.
SRK യുടെ റൊമാന്‍റിക് ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു റാണി മുക്കർജി. റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റും മാർഫ്ലിക്‌സും നിർമ്മിക്കുന്ന കിംഗ് ഈ മാസം 20 ന് മുംബൈയിൽ ചിത്രീകരണം തുടങ്ങുകയാണ്. തുടർന്ന് യൂറോപ്പിലെ പല ലൊക്കേഷനുകളിലും ഷൂട്ടിംഗ് നടക്കും. SRK ക്കും സുഹാനയ്ക്കും പുറമെ ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജാക്കി ഷ്രോഫ് എന്നിങ്ങനെ താര നിബിഡമാണ് കിംഗ്.
Comments