SRK ക്ക് വധഭീഷണി; അഭിഭാഷകൻ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 12, 2024
- 1 min read

ആരാധക ലക്ഷങ്ങൾക്ക് കിങ് ഖാനായ ഷാരുക് ഖാനെതിരെ വധഭീഷണി ഉയർത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. ഛത്തീസ്‍ഗഢിലെ റായ്പ്പൂർ സ്വദേശിയായ മൊഹമ്മദ് ഫൈസാൻ ഖാൻ എന്ന അഭിഭാഷകനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച്ചയാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 308 (4) നും, 351 (3) (4) നും കീഴിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയും ഇയ്യിടെ പലതവണ വധഭീഷണി ലഭിച്ചിരുന്നു.










Comments