top of page

SNDP വനിതാ സംഘം യൂണിറ്റ് 4270 മയൂർ വിഹാർ,Phase 3 യുടെ ശിവരാത്രി, അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങൾ ഗുരു മന്ദിരത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു

  • റെജി നെല്ലിക്കുന്നത്ത്
  • Mar 8, 2024
  • 1 min read

ree

SNDP വനിതാ സംഘം യൂണിറ്റ് 4270 മയൂർ വിഹാർ,Phase 3 യുടെ ശിവരാത്രി, അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങൾ ഗുരു മന്ദിരത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഗുരുദേവൻ്റെ 136മത് അരുവിപ്പുറം പ്രതിഷ്ഠയുടെ മാഹാത്മ്യവും ശിവരാത്രി ആഘോഷങ്ങളുടെ പ്രാധാന്യവും ഗുരുവിൻ്റെ കൃതികളിൽ ഉടനീളം സ്ത്രീ ശാക്തീകരണത്തിന് നൽകിയ ഊന്നൽ എന്നിവയെ കുറിച്ച് Smt. സുഷമ വിദ്യാധരൻ പ്രഭാഷണം നടത്തി. വനിതാ സംഘത്തിൻ്റെ ജീവ കാരുണ്യ പ്രവർത്തിയുടെ ഭാഗമായി ജീവൻ ധാര, Ghaziabad ലേ disabled ആയ പെൺകുട്ടികൾക്ക് വനിതാ ദിന സമ്മാനമായി അവർക്കുള്ള ഭക്ഷണ സാമഗ്രികൾ എത്തിച്ചു കൊടുത്തു. ശാഖാ പ്രസിഡൻ്റ് ജഗദീഷ്, വൈസ് പ്രസിഡൻ്റ് ദേവരാജൻ, വനിതാ സംഘം പ്രസിഡൻ്റ് ബിന്ദു അജിത്ത്,സെക്രട്ടറി ബിന്ദു ഗോപി എന്നിവർ വനിതാ ദിന ആശംസകൾ നേർന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page