top of page

QR കോഡ് തട്ടിപ്പ്; CCTV കേന്ദ്രീകരിച്ച് അന്വേഷണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 12
  • 1 min read
ree

മധ്യപ്രദേശിലെ കജുരാഹോയിൽ പല സ്ഥാപനങ്ങളാണ് QR കോഡ് തട്ടിപ്പിന് ഇരയായത്. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ കൃത്യമായി ഓൺലൈൻ പേമെന്‍റ് നടത്തുമെങ്കിലും വേറെ അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. സംശയം തോന്നിയ ഷോപ്പ് ഉടമകൾ പോലീസ് സഹായത്തോടെയാണ് CCTV ദൃശ്യങ്ങൾ പരിശോധിച്ചത്. രാത്രിയിൽ ഒരു സംഘം ആൾക്കാർ പല കടകളിലും QR കോഡ് മാറ്റിവെക്കുന്നത് ദൃശ്യത്തിൽ കണ്ടു. അര ഡസൻ സ്ഥാപനങ്ങളാണ് കബളിപ്പിക്കപ്പെട്ടത്. മെഡിക്കൽ സ്റ്റോറും പെട്രോൾ പമ്പും അതിൽ ഉൾപ്പെടുന്നുണ്ട്. തട്ടിപ്പ് സംഘത്തെ ഉടൻ പിടികൂടാൻ കഴിയുമെന്ന് കജുരാഹോ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ്ജ് അതുൽ ദീക്ഷിത് പറഞ്ഞു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page