top of page

PMO പുതിയ ബിൽഡിംഗിലേക്ക്; സൗത്ത് ബ്ലോക്ക് ഇനി മ്യൂസിയം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 17
  • 1 min read

ree

ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ സൗത്ത് ബ്ലോക്കും, അതിലെ PMO ഉൾപ്പെടെയുള്ള ഓഫീസുകളും താമസിയാതെ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറും. സെൻട്രൽ വിസ്റ്റ പ്രോജക്‌ടിന് കീഴിലുള്ള എക്‌സിക്യുട്ടീവ് എൻക്ലേവിലേക്കാണ് അടുത്ത മാസത്തോടെ ഷിഫ്റ്റ് ചെയ്യുക. ഇതോടെ സ്വതന്ത്ര ഭാരതത്തിലെ പ്രധാനമന്ത്രിമാരുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന സൗത്ത് ബ്ലോക്കും മറ്റ് മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കും മ്യൂസിയമാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്താണ് പുതിയ PMO പ്രവർത്തിക്കുക.


ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടങ്ങളിൽ ഇപ്പോൾ ആവശ്യമായ സ്‍പേസും, ആധുനിക സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് സെൻട്രൽ വിസ്റ്റ പ്രോജക്‌ട് ആവിഷ്ക്കരിച്ചത്. നാഷണൽ മ്യൂസിയവും ഫ്രാൻസ് മ്യൂസിയവും സംയുക്തമായാണ് സൗത്ത് ബ്ലോക്ക് മ്യൂസിയമായി വികസിപ്പിക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page