top of page

MLA മാർ ഉൾപ്പെടെ ജമ്മു-കാശ്‍മീരിൽ കുടുങ്ങിയത് 258 മലയാളികൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 23
  • 1 min read
ree

നാടിനെ നടുക്കിയ ഭീകരാക്രമണം നടന്ന ജമ്മു-കാശ്‍മീരിൽ നിരവധി മലയാളികളും മടക്കയാത്ര വൈകി പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ നിന്നുള്ള നാല് MLA മാരും മൂന്ന് ജഡ്‍ജിമാരും അവരിൽ ഉൾപ്പെടുന്നു. മുകേഷ്, ടി.സിദ്ദിഖ്, കെ.പി.എ മജീദ്, കെ. ആൻസലൻ എന്നിവരാണ് MLA മാർ. നിയമസഭാ കമ്മിറ്റിയുടെ ഒരു പര്യടന പരിപാടിയുടെ ഭാഗമായാണ് അവർ കാശ്‍മീരിൽ എത്തിയത്. ഇവർ ഉൾപ്പെടെയുള്ള മലയാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നോർക്ക ഏകോപിപ്പിച്ചു വരികയാണ്. നോർക്ക ഹെൽപ്പ് ഡെസ്ക്കിൽ 262 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നോർക്ക റൂട്ട്‍സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഇവരിൽ നാല് പേർ തിരിച്ചെത്തിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page