JLN സ്റ്റേഡിയം – കായിക മത്സരങ്ങളും പരിപാടികളും നിർത്തിവയ്ക്കും
- പി. വി ജോസഫ്
- Mar 20, 2024
- 1 min read
അഗ്നിബാധക്കെതിരെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ പോരായ്‌മ മൂലം ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കായിക മത്സരങ്ങളും പരിപാടികളും നിർത്തിവയ്ക്കണമെന്ന് ഡൽഹി ഫയർ ഡിപ്പർട്ട്‍മെന്‍റ് ആവശ്യപ്പെട്ടു. JLN സ്റ്റേഡിയത്തിന്‍റെ അഡ്‍മിനിസ്ട്രേറ്റർക്ക് മാർച്ച് 15 ന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അഗ്നി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് പുതുക്കുന്നതുവരെ സ്റ്റേഡിയത്തിൽ യാതൊരു പരിപാടിയും നടത്താൻ അനുവദിക്കില്ല.
അഗ്നിസുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിക്കാത്തതിന് ഡൽഹിയിലെ സമ്രാട്ട് ഹോട്ടലിന്‍റെ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.











Comments