EV ചാർജ്ജർ അപ്‍ഡേറ്റുമായി ഗൂഗിൾ മാപ്പ്
- Delhi Correspondent
- Apr 20, 2024
- 1 min read

Delhi: ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകൾക്ക് ഗുണകരമാകുന്ന പുതിയ ഫീച്ചർ ഗൂഗിൾ മാപ്പ് ഉടൻ റിലീസ് ചെയ്യും. EV ചാർജ്ജർ സ്റ്റേഷൻ ട്രാക്കർ ഫീച്ചർ തൊട്ടടുത്തുള്ള ചാർജ്ജിംഗ് സ്റ്റേഷൻ ഏതാണെന്ന് കാണിക്കും. ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാകുന്നതാണ്.
തൊട്ടടുത്തുള്ള സ്റ്റേഷനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും കസ്റ്റമർ റിവ്യൂകളും പുതിയ ഫീച്ചറിൽ ലഭിക്കും. അങ്ങോട്ട് എത്താനുള്ള നിർദേശങ്ങളും പടിപടിയായി നൽകുന്നതാണ്.
ഇലക്ട്രിക് വാഹന സെഗ്‌മെന്‍റ് അതിവേഗം വളർന്നു വരുന്ന സാഹചര്യത്തിൽ ഗൂഗിൾ മാപ്പിലെ പുതിയ അപ്‍ഡേറ്റിന് ഗണ്യമായ പ്രാധാന്യമുണ്ട്










Comments