DU കോളേജുകളിൽ ബോംബ് ഭീഷണി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 23, 2024
- 1 min read

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റിയുടെ രണ്ട് കോളേജുകളിൽ ഇന്ന് ബോംബ് ഭീഷണി ലഭിച്ചു. ലേഡി ശ്രീറാം കോളേജിലും ശ്രീ വെങ്കടേശ്വര കോളേജിലുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസും ഫയർ ഫോഴ്‌സും എത്തി വിശദമായ പരിശോധനകൾ നടത്തി.
കഴിഞ്ഞ ദിവസം നോർത്ത് ബ്ലോക്കിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓഫീസിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പരിശോധനയിൽ അത് വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ നൂറ്റമ്പതോളം സ്‌കൂളുകളിലും പല ആശുപത്രികളിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.










Comments