DU കോളേജ് അഡ്‍മിഷൻ പ്രോസസ് ആരംഭിച്ചു, ഈ വർഷം മുതൽ സിംഗിൾ ഗേൾ ചൈൽഡ് ക്വോട്ട
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 30, 2024
- 1 min read

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റിയിൽ 2024-25 ലേക്കുള്ള അണ്ടർഗ്രാജ്വേറ്റ് അഡ്‍മിഷൻ പ്രോസസിന് തുടക്കം. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) പോർട്ടൽ ഓപ്പൺ ചെയ്തിട്ടുണ്ട്. ഈ വർഷം മുതൽ സിംഗിൾ ഗേൾ ചൈൽഡ് ക്വോട്ട നടപ്പാക്കുമെന്ന സുപ്രധാന തീരുമാനം യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചു. ഈ അക്കാഡമിക് സെഷൻ മുതൽ സിംഗിൾ ഗേൾ ചൈൽഡിന് എല്ലാ കോഴ്‌സുകളിലേക്കും പ്രോഗ്രാമുകളിലേക്കും പ്രത്യേകം ക്വോട്ട ഉണ്ടായിരിക്കും. ഇതിനായി കൂടുതൽ സീറ്റുകൾ ഏർപ്പെടുത്തും. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം. നോർത്ത് ക്യാമ്പസിലെ VC ഓഫീസിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ വികാസ് ഗുപ്തയാണ് ഈ പ്രഖ്യാപനം നടത്തിയത്.
79 അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്കായി ഏകദേശം 71,000 സീറ്റുകളാണ് നിലവിലുള്ളത്. സിംഗിൾ ഗേൾ ചൈൽഡ് ക്വോട്ട ആദ്യമായാണ് ഏർപ്പെടുത്തുന്നതെന്നും, കഴിഞ്ഞ വർഷം അനാഥരായ വിദ്യാർത്ഥികൾക്കായി ഇത്തരമൊരു ഓപ്ഷൻ ഏർപ്പെടുത്തിയിരുന്നുവെന്നും രജിസ്ട്രാർ പറഞ്ഞു. ബന്ധപ്പെട്ട രേഖകളും പ്രൂഫും പരിശോധിച്ച് തിട്ടപ്പെടുത്തിയാണ് അഡ്‍മിഷൻ. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് -CUET ൽ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്ന സ്‍കോർ അടിസ്ഥാനമാക്കിയാണ് അഡ്‍മിഷൻ നൽകുക.










Comments