DOCIB എന്ന ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 22
- 1 min read

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ DOCIB എന്ന ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് ഇന്നലെ ഭദ്രാസന ആസ്ഥാനത്തിൽ അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു...
മലങ്കര സഭയിൽ ആദ്യമായി ഡൽഹിയിലാണ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് ഭദ്രാസന തലത്തിൽ തുടങ്ങുന്നത്.. മറ്റു ഭദ്രാസനങ്ങൾക്കും ഇടവകൾക്കും, സ്കൂളുകൾക്കും എല്ലാം ഈ റെക്കോർഡിങ് സെന്റർ ഉപയോഗപ്രദമാണ് .
ഭദ്രാസന സെക്രട്ടറി ഫാ.സജി എബ്രഹമിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തിയത്. ഫാ സുമോദ് ജോൺ തുടങ്ങി സഹപ്രവർത്തകരുടെ അക്ഷീണപരിശ്രമമാണ് ഈയൊരു സംരംഭത്തെ വിജയിപ്പിക്കുവാൻ തക്കവണ്ണം സാധിച്ചത്. ആധുനിക സജ്ജീകരണങ്ങളും സൗകര്യങ്ങളും ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റാണ് ഇപ്പോൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ഡോസിപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ട മുൻകൂട്ടി ഡേറ്റുകൾ ബുക്ക് ചെയ്തു റെക്കാഡിങ്ങിനുള്ള സമയ സൗകര്യങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക










Comments