top of page

DMS ന്‍റെ ഓണാഘോഷ പരിപാടികൾ അഡ്വക്കേറ്റ് ഹാരിസ് ബീരാൻ ഉദ്‍ഘാടനം ചെയ്തു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 23, 2024
  • 1 min read

DMS ന്‍റെ ഓണാഘോഷവും അവാർഡ് ദാനവും ഇന്നലെ നടന്നു

ൽഹി മലയാളി സംഘത്തിന്‍റെ ഓണാഘോഷ പരിപാടികൾ GK 2 BC പാൽ ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്നു. രാജ്യസഭാ എം.പി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ ഉദ്‍ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡോ. കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. പവിലിയൻ ഇന്‍റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ CMD ശ്രീമതി ബീനാ ബാബുറാം, ഡോ. രാജൻ സ്‍കറിയ, ജി. ശിവശങ്കരൻ, കെ. എൻ ജയരാജ്, ഡോ. ശ്രീനിവാസൻ തമ്പുരാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. മെഡിക്കൽ, ആരോഗ്യ രംഗത്തെ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തി വിശിഷ്‍ട സേവന പുരസ്ക്കാരവും സേവന പുരസ്ക്കാരവും വിതരണം ചെയ്തു. കെ.എൻ. ജയരാജ്, പവിത്രൻ കൊയിലാണ്ടി, ഡോ. ആൽഫി ഗീവർ, കെ.വി ഹംസ, മാത്യു.വി, വിപിൻ കൃഷ്‍ണ, ആൻസി ഡാനിയേൽ, ബിജി മനോജ്, ദീപ്‍തി ഗോപകുമാർ, സന്ധ്യ അനിൽ എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ ലഭിച്ചത്. മാർഷ്യൽ ആർട്ട്‍സിൽ ഉജ്വൽ സുഭാഷ്, നിത്യശ്രീ, ഏഞ്ചൽ മറിയം, ബിജോയ് എന്നിവർക്കാണ് ബഹുമതികൾ ലഭിച്ചത്. പ്രഗ്രാം അവതരണത്തിന് മേഘ എം.നായർ സമ്മാനം ഏറ്റുവാങ്ങി.


ജയപ്രഭ മേനോൻ്റെ ഇൻ്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടം അവതരിപ്പിച്ച നൃത്യ, NFl വിദ്യാർഥികളുടെ തിരുവാതിര, SNDP ശാഖ ഫരീദാബാദിൻ്റെ വഞ്ചിപ്പാട്ട്, ചങ്സ് വനിതാ കൂട്ടായ്മയായ വികാസിൻ്റെ ഫ്യൂഷൻ ഡാൻസ്, നിത്യചൈതന്യ കളരിയുടെ കളരി, ബിജു ജനതയും പാർട്ടിയും ചേർന്ന് മാടതരംഗിണി ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ അവതരിപ്പിച്ചു. പി എൻ വിജയൻ നായർ നന്ദി പറഞ്ഞു. ക്യാപ്റ്റൻ കൃഷ്‍ണയും സംഘവും ദേശീയഗാനം ആലപിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page