top of page

DMRC സ്ഥാപകദിനം കൊണ്ടാടി; ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷന് പുരസ്ക്കാരം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 4, 2024
  • 1 min read


ree

ന്യൂഡൽഹി: ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ (DMRC) അതിന്‍റെ 30-ആം സ്ഥാപക ദിനം ആഘോഷിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന ആഘോഷ പരിപാടികളിൽ അവാർഡ് വിതരണവും ഉണ്ടായിരുന്നു.

സ്തുത്യർഹ സേവനം കാഴ്ച്ചവെച്ച ഉദ്യോഗസ്ഥർക്ക് പുരസ്ക്കാരങ്ങളും ബഹുമതികളും നൽകി ആദരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ മികച്ച സേവനവും സംഭാവനകളും മുൻനിർത്തി 70 ജീവനക്കാർക്കാണ് പുരസ്ക്കാരങ്ങൾ ലഭിച്ചത്.

നിലവിൽ ഡൽഹി മെട്രോ സർവ്വീസിന് 288 മെട്രോ സ്റ്റേഷനുകളാണ് ഉള്ളത്. ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷൻ ബെസ്റ്റ് സ്റ്റേഷൻ അവാർഡ് കരസ്ഥമാക്കി. ബെസ്റ്റ് മെട്രോ ഡിപ്പോ അവാർഡിന് ശാസ്ത്രി പാർക്ക് ഡിപ്പോ അർഹമായി. സീനിയർ സ്റ്റേഷൻ മാനേജർ പ്രീതി കുമാരിക്ക് "ബെസ്റ്റ് മെട്രോ വുമൻ ഓഫ് ദി ഇയർ" പുരസ്ക്കാരവും, ഹെഡ് ട്രാഫിക് കൺട്രോളറായ മൊഹമ്മദ് അബ്‍ദുസുവേബ് അഹമ്മദിന് "ബെസ്റ്റ് മെട്രോ മേൻ ഓഫ് ദി ഇയർ" പുരസ്ക്കാരവും ലഭിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page