DMK അഞ്ചാമത് വാർഷികവും ഓണാഘോഷവും 29 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 20, 2024
- 1 min read

ഡൽഹി മലയാളി കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും ഈ വർഷത്തെ ഓണാഘോഷവും 29 ന് ഞായറാഴ്ച പുഷ്പവിഹാർ ശ്രീധർമശാസ്താ അയ്യപ്പ ടെംപിൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നതാണ് പ്രസ്തുത ചടങ്ങ് ഡോ . രാജേഷ് സാഗർ (ഐയിംസ് സൈക്കാട്രി hod)ഉത്ഘാടനം നിർവഹിക്കുന്നു.ഡോ. കെ സി ജോർജ് , ശ്രീ അരുൺ ജിസ്, അജിനാസ് ടി എം , അഡ്വ യോഗമായ ,ശ്രി ബാബു പണിക്കർ ശ്രി ജൂന വിൽസൺഎന്നിവർ പ്രസംഗിക്കും ഡോ. രമ അധ്യക്ഷ ആയിരിക്കും ശ്രീ പ്രകാശൻ ദാമോദരൻ സ്വാഗതവും ശ്രി . മധുസൂദനൻ ആശംസകളും ശ്രിമതി സുജാത ഹരികുമാർ നന്ദി പ്രകാശനവും നടത്തും

ചടങ്ങിൽ അഡ്വ.. അരുൺ കെ വി , ശ്രീ വിജയകുമാർ എന്നിവരെ ആദരിക്കും അഞ്ചു ആശുപത്രിയിൽ നിന്നുള്ള മികച്ച നേഴ്സ് മാരെയും ചടങ്ങിൽ ആദരിക്കും തുടർന്ന് വിവിധ കളമത്സരങ്ങൾ, തിരുവാതിര,ചെണ്ട മേളം താലപ്പൊലി നാട്യക്ഷേത്ര അവതരിപ്പിക്കുന്ന ശ്രിമതി സ്നേഹ ഷാജി & ടീമിന്റെ നാട്ടരങ്ങ്,ഓണാസദ്യ എന്നിവ യോടെ ചടങ്ങ് സമാപിക്കും










Comments