DMA യുടെ 75 മത് വാർഷികാഘോഷം ജൂലൈ14 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 18, 2024
- 1 min read

ഡൽഹി മലയാളി അസോസിയേഷന്‍റെ 75th വാർഷികാഘോഷം 2024 ജൂലൈ 14 ഞായറാഴ്ച്ച നടക്കും. തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതലാണ് പരിപാടികൾ. DMA യുടെ വിവിധ ഏരിയകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കും. വിധു പ്രതാപും രഞ്‍ജിനി ജോസും നയിക്കുന്ന മെഗാ മ്യൂസിക് ഷോ ആഘോഷ പരിപാടികളുടെ ഹൈലൈറ്റ് ആയിരിക്കും .
ഉച്ചതിരിഞ്ഞ് 3 മണി മുതൽ സാംസ്ക്കാരിക സമ്മേളനം നടക്കും. ഡൽഹിയിലെയും കേരളത്തിലെയും സാംസ്‌കാരിക രംഗത്തെ പ്രതിഭകൾ പങ്കെടുക്കും. അതോടൊപ്പം പുരസ്ക്കാര വിതരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.










Comments