top of page

ഓണാഘോഷങ്ങൾക്കായി തലസ്ഥാന നഗരി ഒരുങ്ങി

  • P N Shaji
  • Sep 8, 2024
  • 1 min read

Updated: Sep 10, 2024

ന്യൂ ഡൽഹി: ചാറ്റൽ മഴയുടെ അകമ്പടിയോടെ ഈറനണിഞ്ഞെത്തിയ പ്രഭാതത്തിൽ മഹാബലിത്തമ്പുരാനെ വരവേൽക്കുവാൻ തലസ്ഥാന നഗരി ഒരുങ്ങി. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ 21 പൂക്കളങ്ങളൊരുക്കിയതോടെ ഡൽഹി മലയാളി അസോസിയേഷന്റെ വിവിധ ഏരിയകളിലായി ഒരു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സഹകരണത്തോടെയാണ് ഇത്തവണ പൂക്കള മത്സരം അരങ്ങേറിയത്.


ഡിഎംഎ പ്രസിഡൻറ് കെ രഘുനാഥ്‌ ഭദ്രദീപം തെളിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പൂക്കളം കൺവീനറും അഡീഷണൽ ട്രഷരാറുമായ പി എൻ ഷാജി, ജോയിൻ്റ് കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ എ മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിണ്ടുമാരായ കെജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, ചീഫ് ഇൻ്റേണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ, മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


വിനയ് നഗർ-കിദ്വായി നഗർ, ആർ കെ പുരം, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പൂർ, ദിൽശാദ് കോളനി, ബദർപ്പൂർ, ആശ്രം-ശ്രീനിവാസ്‌പുരി, മയൂർ വിഹാർ ഫേസ്-2, ഹരി നഗർ-മായാപുരി, പട്ടേൽ നഗർ, ഉത്തം നഗർ-നവാദാ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, പാലം-മംഗലാപുരി, മെഹ്റോളി, ദ്വാരക, ജനക് പുരി, അംബേദ്കർ നഗർ- പുഷ്പ് വിഹാർ, രജൗരി ഗാർഡൻ- ശിവാജി എൻക്ലേവ് എക്സ്റ്റൻഷൻ, വികാസ്പുരി-ഹസ്ത്സാൽ, മയൂർ വിഹാർ ഫേസ്-1, സൗത്ത് നികേതൻ, ലാജ്പത് നഗർ എന്നീ ഡിഎംഎയുടെ ഏരിയകൾ പൂക്കള മത്സരത്തിൽ പങ്കെടുത്തു.

ree

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ RK പുരം ടീം

ree

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മയൂർ വിഹാർ ഫേസ് - 2

ree

മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ദ്വാരക ടീം.

ree

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ RK പുരം ടീമിന്റെ പൂക്കളം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page