top of page

DMA ദ്വാരക സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

  • പി. വി ജോസഫ്
  • May 26, 2024
  • 1 min read
ree

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ദ്വാരക ഏരിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. NSS ദ്വാരക കരയോഗവുമായി സഹകരിച്ച് ദ്വാരക സെക്‌ടർ 11 ലുള്ള NSS ബിൽഡിംഗിലെ മന്നം ഇന്‍റർനാഷണൽ സെന്‍ററിൽ മെയ് 19 ഞായറാഴ്ച്ചയാണ് ക്യാമ്പ് നടത്തിയത്. DMA അതിന്‍റെ സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നൽ നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പിൽ കേരളത്തിലെ പ്രമുഖ ആയൂർവേദ നേത്രചികിത്സാലയമായ ശ്രീധരീയം ആയുർവേദയിലെ ഡോക്ടറുടെ സേവനവും വിവിധ ടെസ്റ്റുകളും സൗജന്യമായി ലഭ്യമാക്കി. രജിസ്ട്രേഷനും, സുഗമമായ സ്ലോട്ടുകൾ നൽകുന്ന കാര്യങ്ങളും ശ്രീമതി ദൃശ്യ രതീഷ് ഏകോപിപ്പിച്ചു.

ree

DMA ദ്വാരക ഏരിയാ ചെയർമാൻ ശ്രീ എൻ.വി ചാക്കോ, സെക്രട്ടറി ശ്രീ മനു പിള്ള, വൈസ് ചെയർമാൻ ശ്രീ ജയകുമാർ, കൺവീനർമാരായ ശ്രീ ശങ്കർ, ശ്രീമതി ഐശ്വര്യ ജയറാം, NSS ദ്വാരക കരയോഗം സെക്രട്ടറി ശ്രീ കൃഷ്‍ണൻകുട്ടി, വൈസ് ചെയർമാൻ ശ്രീ മുരളീധരൻ നായർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

DMA സെൻട്രൽ കമ്മിറ്റി ചീഫ് ഇന്‍റേണൽ ഓഡിറ്റർ ശ്രീ കെ.വി ബാബു, ഡൽഹി NSS സെക്രട്ടറി ശ്രീ ആർ.സി നായർ, എക്‌സിക്യുട്ടീവ് അംഗം ശ്രീ അജിത് നായർ എന്നിവരും സംസാരിച്ചു.

DMA യുടെയും NSS ന്‍റെയും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.

1 Comment

Rated 0 out of 5 stars.
No ratings yet

Add a rating
Manu മനു
Manu മനു
May 26, 2024
Rated 5 out of 5 stars.

👍

Like
bottom of page