CAA ക്ക് കീഴിൽ 14 പേർക്ക് പൗരത്വം നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 15, 2024
- 1 min read

ന്യൂഡൽഹി: പൗരത്വ (ഭേദഗതി) നിയമം അഥവാ CAA ക്ക് കീഴിൽ ആദ്യ ബാച്ചിന് പൗരത്വം നൽകി. ഇന്ന് 14 പേർക്കാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് മാസം മുമ്പാണ് പൗരത്വ (ഭേദഗതി) നിയമം കേന്ദ്ര ഗവൺമെന്‍റ് വിജ്ഞാപനം ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപീഡനം മൂലം അഭയാർത്ഥികളായി എത്തുന്നവർക്കാണ് പൗരത്വം നൽകാൻ വ്യവസ്ഥയുള്ളത്.










Comments