BPL സ്ഥാപകൻ ടി.പി.ജി നമ്പ്യാർ അന്തരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 31, 2024
- 1 min read

BPL സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാർ (96) അന്തരിച്ചു. ബാംഗ്ലൂരിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യവസായിയും BJP നേതാവുമായ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്‍റെ മരുമകനാണ്.
കമ്യൂണിക്കേഷൻ ഉപകരണങ്ങൾ അസംബിൾ ചെയ്യുന്ന ചെറിയ സംരംഭത്തിൽ നിന്നാണ് വിപുലമായ ബിസിനസ്സിലേക്ക് കടന്നത്. ബ്രിട്ടീഷ് ഫിസിക്കൽ ലാബറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 1963 ലാണ് അദ്ദേഹം ആരംഭിച്ചത്. പിന്നീടത് BPL എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധമായി. 1990 കളിൽ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് കമ്പനികളുടെ മുൻനിരയിലേക്ക് വളർന്നു. TV മുതൽ ടെലിഫോൺ വരെയുള്ള ഉൽപ്പന്ന ശ്രേണികളുടെ കാര്യത്തിൽ വിപണിയിൽ കമ്പനി ആധിപത്യം പുലർത്തി.
അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവരാണ് മക്കൾ.
സംസ്ക്കാരം നാളെ ബാംഗ്ലൂർ കൽപ്പള്ളി ശ്‍മശാനത്തിൽ നടക്കും.
Comments