AIYF ന്‍റെ ഡൽഹി സ്റ്റേറ്റ് കോൺഫറൻസ് ഇന്നലെ നടന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 24
- 1 min read

അഖിലേന്ത്യാ യൂത്ത് ഫെഡറേഷന്‍റെ (AIYF) 18-ആമത് ഡൽഹി സ്റ്റേറ്റ് കോൺഫറൻസ് ഇന്നലെ നടന്നു. ന്യൂഡൽഹിയിലെ DDU മാർഗ്ഗിലുള്ള AITUC ഭവനിൽ CPI യുടെ ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ദിനേശ് വാർഷ്‍ണെയ് ഉൽഘാടനം ചെയ്തു. വർധിച്ചുവരുന്ന തൊഴിലില്ലായ്‌മക്കും, സാമൂഹ്യ-സാമ്പത്തിക അസമത്വത്തനും എതിരെ പോരാടുന്നതിൽ യുവജന സംഘടനകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
AIYF ന്‍റെ മുൻ ദേശീയ പ്രസിഡന്‍റ് അഫ്‍താബ് ആലം, നിലവിലെ ദേശീയ പ്രസിഡന്‍റ് സുഖ്‌ജീന്ദർ മഹേശ്വരി, AISF ദേശീയ ജനറൽ സെക്രട്ടറി ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റേറ്റ് സെക്രട്ടറി ഷിജോ വർഗ്ഗീസ്, പ്രസിഡന്‍റ് ആകാശ്, അസിസ്റ്റന്‍റ് സെക്രട്ടറിമാർ അമൃത ജയദീപ്, റിയാസ്, വൈസ് പ്രസിഡന്‍റുമാർ ജോർജ്ജ്‍കുട്ടി എം.വി, സുലിഹ റസൂൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.










Comments