48 മത് കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ഒക്‌ടോബർ 4,5 തീയതികളിൽ നടക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 29
- 1 min read

ന്യൂഡൽഹി, :സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കൽക്കാജി സെൻറ് തോമസ് പ്രാർത്ഥന യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 48 മത് കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ കൽക്കാജി ഡി ഡി എ കമ്മ്യുണിറ്റി സെന്ററിൽ വച്ച് ശനിയും, ഞായറും തീയതികളിൽ നടത്തും. മലബാർ ഭാദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പക്കമിയോസ് ഉദ്ഘാടനം നിർവഹിക്കും. ഹ്യുസ് ഖാസ് സൈന്റ്റ് മേരീസ് ഓർത്തഡോൿസ് കത്തീട്രൽ വികാരി റവ ഫാ ഷാജി മാത്യൂസ് അദ്ധ്യക്ഷ പ്രസംഗവും, വചനാത്മഘോഷം പ്രമുഖ സുവിശേഷകൻ റവ ഫാ പി കെ ഗീവറുഗീസ് , കല്ലൂപ്പാറ നേതൃത്വം നൽകും ശനി വൈകുന്നേരം 6.45 ന് പ്രാർത്ഥനയോഗം ഗായക സംഘത്തിൻറെ സുവിശേഷ ഗാന ശുശ്രൂഷ തുടർന്ന് 10ലും 12ലും സൺഡേ സ്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള റ്റി. വി ജോസഫ് മെമ്മോറിയൽ ക്യാഷ് അവാർഡ് ദാനവും അനുസ്‌മസ്മരണ പ്രഭാഷണവും ഭദ്രാസന സെക്രട്ടറി സജി എബ്രഹാം നടത്തും 7. 30ന് വചനത്മഘോഷം 6ന് ഞായർ രാവിലെ 7. 30ന് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബാനയും കുടുംബ സംഗമവും ദേവാലയത്തിൽ വച്ച് നടത്തും അന്നേദിവസം വൈകുന്നേരം കമ്മ്യുണിറ്റി സെന്ററിൽ സൂവിശേഷ ഗാന ശുശ്രൂഷയെ തുടർന്ന് വചനശുശ്രുഷയും, മദ്ധ്യസ്ഥ പ്രാർത്ഥനയും ആശീർവാദത്തോടുകൂടി കൺവെൻഷൻ സമാപിക്കും ഇടവക വികാരി ഫാ. ജോജി കുര്യൻ തോമസ് പ്രാത്ഥനാ യോഗം സെക്രട്ടറി ശ്രീ അജി ഡാനിയേൽ, ട്രഷറാർ ശ്രീ. നൈനാൻ ലൂക്കോസ് കൺവീനർ ശ്രീ ജോളി മാത്യു എന്നിവർ കൺവെൻഷന് നേതൃത്വം നൽകും










Comments