15 കാരന്‍റെ കുഞ്ഞിന് ജന്മം നൽകി; ശിശുക്ഷേമ മന്ത്രി രാജിവെച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 23
- 1 min read

ഐസ്‍ലാന്‍റിലെ ശിശുക്ഷേമ മന്ത്രി അസ്‍തിൽദുർ ലോവ തൊർദോസ്‍തിർ രാജിവെച്ചു. 30 വർഷം മുമ്പ്, 22 വയസ് ഉള്ളപ്പോൾ ഒരു പതിനഞ്ചുകാരനിൽ നിന്ന് ഗർഭം ധരിക്കുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു എന്ന വെളിപ്പെടുത്തലാണ് രാജിയിലേക്ക് നയിച്ചത്. രാജ്യത്തിന്‍റെ പ്രധാന ടെലിവിഷൻ ചാനലായ RUV യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മതസംഘടനയുടെ കൗൺസെലറായി പ്രവർത്തിച്ച സമയത്താണ് അവർ 15 കാരനുമായി അടുത്തത്. തൊട്ടടുത്ത വർഷം ഒരു കുഞ്ഞിന് ജന്മം നൽകിയെന്നാണ് വെളിപ്പെടുത്തൽ.
രാജ്യത്തെ നിയമമനുസരിച്ച് ലൈംഗിക ബന്ധത്തിന് സമ്മതം നൽകാൻ 15 വയസ് ആയാൽ മതി. പക്ഷെ, പ്രായപൂർത്തിയായ ഒരാൾ 18 വയസ്സിൽ താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. 12 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് സംഭവിച്ചത്.










Comments