14 കാരിയെ വിവാഹം കഴിച്ചു; എതിർത്തപ്പോൾ എടുത്തുകൊണ്ടുപോയി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 7
- 1 min read

ഹൊസൂരിനടുത്ത് തിമ്മത്തൂരിൽ 14 വയസുള്ള മകളെ വീട്ടുകാർ വിവാഹം ചെയ്തകൊടുത്തു. ഏഴാം ക്ലാസ്സിൽ വെച്ച് പഠിത്തം നിർത്തിയ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് കെട്ടിച്ചതാണ്. 29 കാരനായ മാദേഷ് എന്ന കൂലിപ്പണിക്കാരനാണ് വരൻ. ബാംഗ്ലൂരിലാണ് വിവാഹം നടന്നത്. തുടർന്ന് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ചു. അവൾ ശക്തമായി എതിർത്തപ്പോൾ ഭർത്താവ് അവളെ എടുത്തുകൊണ്ടാണ് പോയത്. ഭർത്താവിന്‍റെ ജ്യേഷ്‍ഠ സഹോദരനും ഒപ്പമുണ്ടായിരുന്നു. കണ്ടുനിന്നവർ എടുത്ത വീഡിയോവൈറലായി. ഭർത്താവും സഹോദരനും അറസ്റ്റിലുമായി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. കുട്ടിയുടെ അമ്മക്കെതിരെയും കേസെടുത്തു.










Comments